Blog

ഗുരുവായൂരിൽ നാളെ മുതൽ വിവാഹം നടത്താൻ അനുമതി



Thursday, 4th Jun, 2020

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ നിയന്ത്രണങ്ങളോടെ വിവാഹങ്ങൾ നടത്താൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. വരനും വധുവും ഉൾപ്പെടെ വിവാഹത്തിൽ പത്ത് പേർക്ക് മാത്രം പങ്കെടുക്കാം. ക്ഷേത്ര ദർശനം നടത്താൻ അനുമതിയില്ല.

പരമാവധി 50 പേരെ ഉൾപ്പെടുത്തി വിവാഹം നടത്താമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നുവെങ്കിലും തിരക്കുണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് 10 പേർ മാത്രമേ ഒരു വിവാഹസംഘത്തിൽ പാടുള്ളൂ എന്ന് ഗുരുവായൂർ ദേവസ്വം തീരുമാനിച്ചത്. ഒരു ദിവസം പരമാവധി 60 വിവാഹങ്ങൾ മാത്രമായി നിജപ്പെടുത്തി. മുൻകൂട്ടി ബുക്ക് ചെയ്ത വിവാഹങ്ങൾ മാത്രമേ അനുവദിക്കൂ.

60 ൽ കൂടുതൽ വിവാഹങ്ങൾ ബുക്കിംഗ് ഉണ്ടെങ്കിൽ സീനിയോറിറ്റി അനുസരിച്ചു ആദ്യം ബുക്ക് ചെയ്തവർക്ക് വിവാഹത്തിന് അനുമതി നൽകും. നട തുറന്നിരിക്കാത്ത സമയത്തും വിവാഹം നടത്താം. ഓരോ വിവാഹത്തിനു ശേഷവും വിവാഹ മണ്ഡപം അണുവിമുക്തമാക്കും. വിവാഹങ്ങൾ കൂടുതൽ ഉള്ള സമയം കിഴക്കേ നടയിലെ മൂന്ന് വിവാഹ മണ്ഡപങ്ങളും ഉപയോഗിക്കും. എന്നാൽ ക്ഷേത്രത്തിനകത്തേക്ക് ഭക്തരെ ഉടൻ പ്രവേശിപ്പിക്കില്ല എന്നും ദേവസ്വം വ്യക്തമാക്കി.

Back to Blog