Blog

26ാം വയസിലെ പ്രണയം തുറന്നു പറഞ്ഞ് മഹേഷ് ബാബു



Tuesday, 2nd Jun, 2020

തെലുങ്ക് സിനിമ ലോകത്ത് ഏറ്റവും ആരാധകരുള്ള നടന്മാരില് ഒരാളാണ് മഹേഷ് ബാബു. ലോക്ക്ഡൗണില് കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയാണ് താരം. വീട്ടിലെ വിശേഷങ്ങള് പങ്കുവെക്കുന്നതിനൊപ്പം ആരാധകരുമായി ബന്ധപ്പെടാനും താരം സമയം കണ്ടെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്സ്റ്റഗ്രാമിലൂടെ താരം ആരാധകരുമായി സംവദിച്ചിരുന്നു. അതിനിടെ വന്ന ഒരു ചോദ്യത്തിന് താരം നല്കിയ മറുപടിയാണ് ഇപ്പോള് സോഷ്യല്മീഡിയയില് ഹിറ്റാകുന്നത്.

ആരോടെങ്കിലും പ്രണയമുണ്ടോ എന്നായിരുന്നു ആരാധകന് അറിയേണ്ടിയിരുന്നത്. 26ാം വയസിലെ തന്റെ പ്രണയത്തെക്കുറിച്ചാണ് താരം പറഞ്ഞത്. 26ാം വയസില് എനിക്കൊരു പ്രണയമുണ്ടായിരുന്നു, പിന്നീട് ഞാന് അവളെ വിവാഹം ചെയ്തു- നടിയും താരത്തിന്റെ ഭാര്യയുമായ നമ്രത ഷിറോദ്കറിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി.

ഇറങ്ങിയ വംശി സിനിമയുടെ ഷൂട്ടിങ് സെറ്റില് വെച്ചാണ് മുന് മിസ് ഇന്ത്യയും നടിയുമായിരുന്ന നമ്രതയെ മഹേഷ് ബാബു പരിചയപ്പെടുന്നത്. അന്ന് 25 വയസായിരുന്നു. 2005 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇപ്പോള് ഇവര്ക്ക് രണ്ട് മക്കളുണ്ട്. മക്കള്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് മഹേഷ് ബാബു സോഷ്യല് മീഡിയയില് പങ്കുവെച്ചിരിക്കുന്നു. ഫെബ്രുവരിയിലാണ് ഇരുവരും 15ാം വിവാഹ വാര്ഷികം ആഘോഷിച്ചത്

Back to Blog