Blog

തന്റെ വിവാഹത്തെ കുറിച്ച് മനസ് തുറന്ന് ലക്ഷ്മി നായര്‍



Wednesday, 13th May, 2020

മാജിക് ഓവന്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ലക്ഷ്മി നായരെ മലയാളികള്‍ തിരിച്ചറിയുന്നത്. പാചകത്തില്‍ ഡോക്ട്രേറ്റ് വരെ കരസ്ഥമാക്കിയിട്ടുള്ള ലക്ഷ്മി പാചകവുമായി ബന്ധപ്പെട്ട് ഒരുപാട് പരിപാടികള്‍ ചെയ്തിട്ടുണ്ട്. കേരളത്തിലെ ഒരു പാചകവിദഗ്ദ്ധ എന്നതിനൊപ്പം തിരുവനന്തപുരം ലോ അക്കാഡമി പ്രിന്‍സിപ്പലായിട്ടും ലക്ഷ്മി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൈരളി ടിവി.യിലെ 'മാജിക് ഓവന്‍', 'ഫ്‌ലേവേഴ്‌സ് ഓഫ് ഇന്ത്യ' എന്നീ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ലക്ഷ്മി വാര്‍ത്ത അവതാരക കൂടി ആയിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന തന്റെ വിവാഹത്തെ കുറിച്ചും വരനെ കണ്ടുപിടിച്ചതിനെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുയാണ് ലക്ഷ്മി. യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിവാഹവിശേഷങ്ങള്‍ ലക്ഷ്മി നായര്‍ പറയുന്നത്.


എനിക്ക് വക്കീലിനെ കല്യാണം കഴിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോള്‍ മുതല്‍ കല്യാണ ആലോചനകള്‍ വന്നിരുന്നു. എന്റെ സ്വപ്‌നം കേരളം വിട്ട് വിദേശത്തേക്ക് പോവണമെന്നായിരുന്നു. യുഎസിലേക്ക് പോവണമെന്ന് ആഗ്രഹിച്ചിരുന്നു. അച്ഛന് താല്‍പര്യമില്ലായിരുന്നു. ഒരു വക്കീലിനെ കൊണ്ട് നിന്നെ കെട്ടിക്കുമെന്ന് അച്ഛനും പറഞ്ഞു. ചെറുപ്പം മുതല്‍ വക്കീലന്മാരെ കണ്ട് വളര്‍ന്നത് കൊണ്ട് അവരെ വേണ്ടെന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞിരുന്നു.


ലവ് മ്യാരേജിന് ഒരു സാധ്യതയുമുള്ള കുടുംബത്തില്‍ അല്ലായിരുന്നു ഞാന്‍ ജനിച്ച് വളര്‍ന്നത്. പ്രണയിച്ച് നടക്കാന്‍ ഒരു അവസരവും തരാതെ കുടുംബക്കാരില്‍ ആരെങ്കിലുമൊക്കെ എനിക്കൊപ്പം എപ്പോഴും ഉണ്ടാവുമായിരുന്നു. സുഹൃത്തുക്കളുടെ കൂടെ പോലും ഫ്രീയാക്കി വിടുന്ന രീതിയല്ലായിരുന്നു. അങ്ങനെയിരിക്കെയാണ് അച്ഛനൊരു ആലോചനയുമായി വരുന്നത്. എന്റേത് ലവ് മ്യാരേജ് ആണോന്ന് ഒരുപാട് പേര്‍ക്ക് സംശയമുണ്ടായിരുന്നു. കാരണം പുള്ളിക്കാരന്‍ ലോ അക്കാദമിയിലെ ഒരു പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്നു.


പക്ഷെ എല്ലാവരുടെയും തെറ്റിദ്ധാരണയാണ്. ഞാന്‍ അവിടെ പഠിക്കാന്‍ വരുമ്പോഴെക്കും അദ്ദേഹം അവിടെ നിന്ന് പഠിപ്പ് കഴിഞ്ഞ് പോയിരുന്നു. പിന്നീട് ഞാന്‍ അവിടെ ടീച്ചറായി ജോയിന്‍ ചെയ്തപ്പോള്‍ കോളേജിലെ കൂട്ടികള്‍ക്ക് സംശയമുണ്ടായിരുന്നു. ടീച്ചറിന്റേത് ലവ് മ്യാരേജ് ആയിട്ട് പിന്നെ എന്തിനാണ് അങ്ങനെയുള്ളവരെ എതിര്‍ക്കുന്നതെന്ന്. പരസ്യമായി പ്രണയിച്ച് നടക്കുന്നതിനെ ഞാന്‍ അന്ന് സപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അതോണ്ട് ടീച്ചര്‍ക്ക് ലൈന്‍ അടിച്ച് നടക്കാം ഞങ്ങള്‍ക്ക് പറ്റില്ലേ എന്ന് കുട്ടികള്‍ ചോദിക്കുമായിരുന്നു. പക്ഷേ ടീച്ചറിന്റെ കാര്യം അധികം ആര്‍ക്കും അറിയില്ലായിരുന്നു.


നായര്‍ അജയ് കൃഷ്ണന്‍ എന്നാണ് എന്റെ ഭര്‍ത്താവിന്റെ പേര്. നോര്‍ത്ത് ഇന്ത്യയിലോക്കെ പഠിക്കുമ്പോള്‍ അവിടെ സര്‍ നെയിം ആണ് പേരിന് മുന്‍പില്‍ ഇടുക. പുള്ളി പൂനെയിലാണ് ഡിഗ്രി ഒക്കെ ചെയ്യും. വീട്ടില്‍ അദ്ദേഹത്തെ ബോബി എന്നും എന്നെ മോളിയും എന്നാണ് വിളിക്കുന്നത്. അത് കൊണ്ട് ബോബനും മോളിയുമെന്ന് പറഞ്ഞ് വീട്ടില്‍ എല്ലാവരും കളിയാക്കാറുണ്ടായിരുന്നു.


വക്കീലിനെ വേണ്ട എന്നത് അല്ലാതെ കാണാനൊക്കെ നന്നായിരിക്കണം എന്നതായിരുന്നു എന്റെ മറ്റൊരു നിബന്ധന. എനിക്ക് കണ്ട് ഇഷ്ടപ്പെടണം അത്രയേ ഉള്ളു. അങ്ങനെ ഇദ്ദേഹത്തിന്റെ പേര് പറഞ്ഞു. ബാക്കി കാര്യങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം സിനിമാ നടനാണെന്ന് പറയുന്നത്. അയ്യോ സിനിമാ നടനോ? ആരാണ് അദ്ദേഹമെന്ന് അന്വേഷിച്ചു.


സിനിമയില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു അദ്ദേഹം ലോ അക്കാദമിയില്‍ പഠിക്കാന്‍ എത്തുന്നത്. ഭര്‍ത്താവിന്റെ കുടുംബം കലാപാരമ്പര്യമുള്ളതായിരുന്നു. പല മാഗസീനും എടുത്ത് പരിശോധിച്ച് കഴിഞ്ഞപ്പോഴാണ് തത്തമ്മേ പൂച്ച പൂച്ച എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാലാം വര്‍ഷത്തെ എക്‌സാം എഴുതിയതിന് ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. 1988 മേയ് 7 നായിരുന്നു ഞങ്ങളുടെ വിവാഹം.

Back to Blog