Blog

വിവാഹത്തിന്‌ ശേഷവും പ്രണയം നിലനിര്‍ത്താം



Sunday, 10th May, 2020

വിവാഹിതരാവുക എന്നത്‌ എളുപ്പമാണ്‌. എന്നാല്‍, അതിന്‌ ശേഷം എന്നും സന്തോഷകരമായ ജീവിതം നയിക്കുക എന്നതാണ്‌ വിഷമകരം. അതിനല്‌പം പരിശ്രമിക്കേണ്ടി വരും. പങ്കാളിയെ കൂടുതല്‍ അറിഞ്ഞു തുടങ്ങുന്ന

വിവാഹത്തിന്റെ ആദ്യനാളുകളില്‍ ജീവിതം സാഹസികവും രസകരവുമായി അനുഭവപ്പെടും. എന്നാല്‍, കാലം ചെല്ലും തോറും കുട്ടികളും മറ്റ്‌ ഉത്തരവാദിത്തങ്ങളും വന്നു തുടങ്ങുന്നതോടെ ജീവിതത്തിന്റെ തിളക്കം മങ്ങി തുടങ്ങുകയും പങ്കാളിക്കൊപ്പം പതിവായൊരു ജീവിതക്രമം ശീലിച്ച്‌ തുടങ്ങുകയും ചെയ്യുന്നു. എന്നും ഓരേ താളത്തില്‍ ചലിച്ചു കൊണ്ടിരിക്കുന്ന പതിവ്‌ ജീവിതം. ആദ്യരാത്രി ഒഴിവാക്കുന്നതിനു പുറകില്‍...

എന്നും ഒരേ ജീവിതം ജീവിച്ചു മടുത്തു തുടങ്ങിയെങ്കില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ അല്‍പം പുതുമ കൊണ്ടു വരേണ്ട സമയമായിരിക്കുന്നു എന്നര്‍ത്ഥം. അതിനുള്ള ചില വഴികളിതാ,


പുറത്തൊരു കൂടിക്കാഴ്‌ച

വീണ്ടും പരസ്‌പരം കണ്ടെത്താന്‍ സമയം ചെലവഴിക്കുക. ലഘുഭക്ഷണത്തിനായോ കളികള്‍ക്കു വേണ്ടിയോ പുറത്തെവിടെങ്കിലും ഒരുമിച്ച്‌ പോവുക.കുടുംബം, കുട്ടികള്‍, ചെലവുകള്‍ തുടങ്ങിയ വീട്ടകാര്യങ്ങള്‍ അല്ലാതെ മറ്റെന്തിങ്കിലും വിഷയത്തെ കുറിച്ച്‌ സംസാരിക്കുക. വിവാഹം കഴിഞ്ഞുള്ള ആദ്യ ദിവസങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത്‌ പുനസൃഷ്ടിക്കാന്‍ ശ്രമിക്കുക.

ഭാവങ്ങളിലൂടെയും ചുംബനങ്ങളിലൂടെയും വാക്കുകളിലൂടെയും നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുക. "ഞാന്‍ നിന്നെ സ്‌നേഹി്‌കുന്നു "എന്ന്‌ ഇരുവരും കണ്ണില്‍ കണ്ണില്‍ നോക്കി പറയുക.

സ്‌പര്‍ശം

സ്‌നേഹം പങ്കുവയക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണ്‌ സ്‌പര്‍ശം. കൈകള്‍ ചേര്‍ത്തു പിടിച്ചും പരസ്‌പരം ആലിംഗനം ചെയ്‌തും മുഖം, മുടി, തോള്‍ എന്നിവടങ്ങളില്‍ തൊട്ടും തലോടിയും പങ്കാളിയോടുള്ള സ്‌നേഹം നിങ്ങള്‍ക്കറിയിക്കാം. ഇത്തരം ലൈംഗികമല്ലാത്ത സൗകര്യപ്രദമായ പ്രകടനങ്ങള്‍ പങ്കാളിയുമായി ബന്ധപ്പെട്ടിരിക്കാന്‍ നിങ്ങള്‍ എത്ര ആഗ്രഹിക്കുന്നുവെന്ന്‌ അവരെ മനസ്സിലാക്കിക്കാന്‍ സാധിക്കും. നിങ്ങള്‍ പരസ്‌പരം എത്ര സ്‌നേഹിക്കുന്നു, കരുതുന്നു, ബഹുമാനിക്കുന്നു എന്ന്‌ കുട്ടികള്‍ക്കും ഇതിലൂടെ കാണിച്ചു കൊടുക്കുക.

അത്ഭുതപ്പെടുത്തുക

പറയുന്നത്‌ മാത്രം ചെയ്യുന്നത്‌ പതിവ്‌ നിര്‍ത്തി ഇടയ്‌ക്കിടെ അപ്രതീക്ഷിതമായി എന്തെങ്കിലും ചെയ്‌ത്‌ പങ്കാളിയെ അത്ഭുതപ്പെടുത്തുക കൂടി വേണം. പ്രണയ കുറിപ്പുകള്‍ എഴുതുക, പൂക്കള്‍ നല്‍കുക, അവധി ദിനത്തില്‍ ഒരു അപ്രതീക്ഷിതമായി ഒരു യാത്രയ്‌ക്ക്‌ കൊണ്ടുപോവുക തുടങ്ങി എന്തും ഇതിനായി തിരഞ്ഞെടുക്കാം. ആഴ്‌ചയില്‍ ഒരിക്കലെങ്കിലും ഇത്തരത്തില്‍ എന്തെങ്കിലും ഒന്ന്‌ ചെയ്യുന്നത്‌ രസകരമായിരിക്കും.

ആഗ്രഹങ്ങള്‍ സഫലമാക്കുക

ഒരുമിച്ച്‌ മഴയത്ത്‌ നടക്കുക, ജോലി ഒഴിവാക്കി സിനിമയ്‌ക്ക്‌ പോവുക തുടങ്ങി പെട്ടന്ന്‌ തോന്നുന്ന ആഗ്രങ്ങള്‍ക്ക്‌ അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നത്‌ ബന്ധങ്ങളുടെ തീഷ്‌ണത നിലനിര്‍ത്താന്‍ സഹായിക്കും.

നൃത്തം വയ്‌ക്കുക

ഒരുമിച്ച്‌ നൃത്തം വയ്‌ക്കാനുള്ള സമയം വൈകിയിട്ടൊന്നുമില്ല. രണ്ട്‌ പേര്‍ക്കും ഒരു പോലെ ചെയ്യാന്‍ താല്‍പര്യമുള്ള നൃത്തങ്ങള്‍ തിരഞ്ഞെടുത്ത്‌ പഠിക്കുക. വിരോധങ്ങള്‍ ഇല്ലാതാക്കുന്നതിനും പരസ്‌പരമുള്ള ശാരീരികവും മാനസികവുമായ ബന്ധം ശക്തമാക്കാനും ഇത്‌ സഹായിക്കും.

സ്വയം ശ്രദ്ധിക്കുക

നിങ്ങളെ ശ്രദ്ധിക്കുന്നതില്‍ അളസത പാടില്ല്‌. പങ്കാളിക്ക്‌ മതിപ്പുണ്ടാകുന്ന തരത്തില്‍ വേണം നിങ്ങളുടെ പ്രവര്‍ത്തിയും രൂപവും.

പരസ്‌പരമുള്ള സ്‌നേഹത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ ഇത്തരത്തില്‍ ചെറിയ കാര്യങ്ങള്‍ മതിയാകും. സൗകര്യപ്രദമാകുന്നത്‌ മാത്രമല്ല രസകരമായതും ചെയ്യാന്‍ മടികാണിക്കരുത്‌. സമയവും ഊര്‍ജവും നഷ്ടമാകുമെന്ന ഒഴിവ്‌കഴിവുകള്‍ പറയുന്നത്‌ അവസാനിപ്പിക്കുക. . ഇവയ്‌ക്ക്‌ തക്കതായ പരിഹാരം കണ്ടെത്തുക. ഈ ശ്രമങ്ങളുടെ ഗുണം ലഭിക്കുന്നത്‌ നിങ്ങളുടെ ദാമ്പത്യത്തിനും പങ്കാളിക്കുമാണ്‌.

Back to Blog