Blog

ബന്ധുക്കളും മാതാപിതാക്കളുമില്ലാതെ ഒരു ലോക്ഡൗൺ കല്യാണം



Thursday, 30th Apr, 2020

മാതാപിതാക്കളുടെയും ‌‌‌‌ബന്ധുക്കളുടയുമൊന്നും സാന്നിധ്യമില്ലാതെ ശ്യാം മോഹനും ദിഷയും വിവാഹിതരായി. ലോക്ഡൗണിനെ തുടർന്ന് ഒരു തവണ മാറ്റിവച്ചെങ്കിലും നിയന്ത്രണങ്ങൾ ഇനിയും തുടരുമെന്നുറപ്പായതോടെയാണു വിവാഹം നീട്ടേണ്ടതില്ലെന്ന് ഇവർ തീരുമാനിച്ചത്.
ഹോട്സ്പോട്ടായ എറണാകുളം കതൃക്കടവിലാണ് വരന്റെ വീട്. വധുവിന്റെ വീട് റെഡ്സോണായ കോട്ടയം ജില്ലയിലെ കുറിച്ചിയിലും. രണ്ടു സ്ഥലങ്ങളിലും നിയന്ത്രണങ്ങൾ കർശനമായതിനാൽ മാതാപിതാക്കൾപോലും വിവാഹത്തിൽ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചു.

കലൂരിൽ ഹോസ്റ്റൽ നടത്തുന്ന ദിഷ ഗോപിക്കൊപ്പം ചടങ്ങിലെത്തിയത് ഹോസ്റ്റലിൽ കുടുങ്ങിപ്പോയ വിദ്യാർഥികളാണ്. പരമാര അമ്പലത്തിൽവച്ചായിരുന്നു വിവാഹം. ശ്യാമിന്റെ ഏതാനും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.

Back to Blog