Blog

കല്യാണം ആരുടെ ആവശ്യമാണ്?



Friday, 24th Apr, 2020

ഒരു സ്ത്രീ ഇരുപത്തിയെട്ടോ ഇരുപത്തിയൊമ്പതോ വയസ്സായിട്ടും കല്യാണം കഴിക്കാതെ ഇരുന്നാല്‍ അവള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്ന കാഴ്ചയാണ് കാണുന്നത്. കല്യാണം കഴിക്കുന്നത് കൊണ്ട് സമൂഹം എന്താണ് ഉദ്ദേശിച്ചത് എന്നു മനസിലായി.

കുറെ പേര്‍ക്ക് പറഞ്ഞു നടക്കാന്‍ ഒരു കുടുംബം കൂടി ലിസ്റ്റില്‍ കേറുന്നത് ആണോ ? അതോ പള്ളിയില്‍ അച്ഛനു കുര്‍ബാനയില്‍ പറയാന്‍ ഒരു കഥ കൂടി കിട്ടാന്‍ ആണോ?

നല്ല രീതിയില്‍ കല്യാണം നടത്തിയതിന്റെ കടം തീരും മുന്‍പ് ഡിവോഴ്‌സ് ആയ കുറെ പേരെ ചുറ്റും കാണാം. അപ്പോള്‍ കല്യാണം എന്ന വാക്ക് അര്‍ത്ഥം ഇല്ലാതെ പോകുന്നു. ഒരു കല്യാണം നടത്താന്‍ കടം വന്നു എന്ന ഒരു ചോദ്യം ഉത്തരം ഇല്ലാതെ കിടക്കുന്നു. സമൂഹം ചോദിക്കുന്ന കല്യാണം ഇതാണോ

അതോ ഒരു പുരുഷന്റെ കാമം തീര്‍ക്കാന്‍ ഉള്ള ഒരു ഉപകരണം ആണോ സ്ത്രീ ? കല്യാണം എന്നാല്‍, നല്ല വീട്ടില്‍ പിറന്ന ഒരു ചെക്കനെ വേറെ നല്ല വീട്ടില്‍ പിറന്ന പെണ്ണിനെ കൊണ്ട് കെട്ടിക്കും. 'നല്ല വീട്ടില്‍ നിന്നു' എന്നു പറഞ്ഞത് നല്ല കാശുള്ള വീട്. ഒരാള്‍ കല്യാണം എന്ന കുരുക്കില്‍ ഒരാള്‍ വീണപ്പോള്‍ അടുത്ത ആളെ ഈ കുരുക്കില്‍ വീഴ്ത്തുന്നതല്ലേ കല്യാണം.

കല്യാണം കഴിച്ചവര്‍ തന്നെ അഡ്ജസ്റ്റ് ചെയുന്നു എന്നാണ് പറയുന്നത്. അപ്പോള്‍ അവര്‍ക്ക് കല്യാണം കഴിക്കാതെ നടക്കുന്ന വരെ കാണുമ്പോള്‍ ഉണ്ടാകുന്ന അസൂയ ആണ് ഈ പരദൂഷണതിന് പിന്നില്‍ എന്ന സത്യം പറയാതെ വയ്യ. സമൂഹം ഒരുപാട് മാറാന്‍ ഉണ്ട്. സാരി ഉടുത്തു കുറെ ഭാഗം പുറത്ത് കാണിച്ചാല്‍ അതാണ് നല്ലത് എന്നു പറയുന്ന സമൂഹത്തില്‍ ചുരിദാര്‍ ഇട്ടാല്‍ അത് അത് പോരാ എന്നു പറയാനും ഉണ്ട് കുറെ പേര്.

Back to Blog