Blog

ലോക്ക്ഡൗണ്‍കാലത്തെ കല്യാണം നടത്താന്‍ രാത്രി കോടതി തുറന്നു



Tuesday, 21st Apr, 2020

ലോക്ക്‌ഡോണിൽ മെക്സിക്കൻ വംശജയുമായുള്ള ഇന്ത്യൻ യുവാവിന്റെ വിവാഹം നടത്തിക്കൊടുക്കാൻ രാത്രി കോടതി തുറന്നു. ഹരിയാനയിലെ റോഹ്തഗില് പതിമൂന്നാം തീയതിയാണ് സംഭവം നടന്നത്. ലോക്ക്ഡൗണ് പ്രഖ്യാപിച്ചതിനാല് വിവാഹം നടത്താന് സാധിക്കാത്ത സാഹചര്യം വന്നതോടെയാണ് കോടതി രാത്രി തുറന്നത്

റോഹ്തഗിലുള്ള സൂര്യ കോളനി നിവാസി നിരഞ്ജന് കശ്യപിന്റെയും മെക്സിക്കോ സ്വദേശിനി ഡാനാ ജോഹ്രി ഒലിവെരോസ് ക്രൂയിസിന്റെയും വിവാഹമാണ് നടന്നത്.

2017ല് ഒരു ഭാഷാ പരിശീലന ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. 2018ല് ഇവര് വിവാഹ നിശ്ചയം നടത്തി. വിവാഹത്തിനായി ഫെബ്രുവരി 11നാണ് ഡാനയും മാതാവും ഇന്ത്യയിലെത്തിയത്. സ്പെഷ്യല് മാരേജ് ആക്ട് പ്രകാരം, ഫെബ്രുവരി 17ന് വിവാഹത്തിനായി അപേക്ഷിച്ചു.

30 ദിവസം സമയപരിധിയുള്ള നോട്ടീസ് മാര്ച്ച് 18ന് അവസനാനിച്ചു. എന്നാല് ലോക്ക്ഡൗണ് ആരംഭിച്ചതോടെ വിവാഹം നിയമപരമായി നടത്താന് സാധിച്ചില്ല. ആചാരപ്രകാരം വിവാഹം നടത്തിയ ശേഷം ജില്ലാ കലക്ടര്ക്ക് ഇവര് അപേക്ഷ നല്കി.

ഇതിന് ശേഷമാണ് കോടതിയെ സമീപിച്ചത്. ഡാന ഇന്ത്യന് വംശജയല്ലാത്തതിനാല് സ്പെഷ്യല് മാരേജ് ആക്ട് വഴി മാത്രമേ വിവാഹം സാധൂകരിക്കാന് കഴിയുമായിരുന്നുള്ളു. അതിനാലാണ് കോടതിയെ സമീപിച്ചത്. മെക്സിക്കന് എംബസില് നിന്ന് നോ ഒബ്ജക്ഷന് സര്ട്ടിഫിക്കറ്റ് കിട്ടിയതിന് ശേഷം കോടതി വിവാഹ നടപടിയിലേക്ക് കടക്കുകായിരുന്നു. ഏപ്രില് 13ന് രാത്രി എട്ട് മണിക്ക് കോടതി തുറന്ന ജില്ലാ മജിസ്ട്രേറ്റ് വിവാഹം നടത്തി കൊടുക്കുകയായിരുന്നു.

Back to Blog