Blog

പ്രണയവും മസ്തിഷ്‌കവും



Thursday, 9th Apr, 2020

പ്രണയത്തെപ്പറ്റിയും, മനുഷ്യന്റെ ലൈംഗികതയെപ്പറ്റിയും നിരവധി പഠനങ്ങള്നടത്തിയിട്ടുള്ള ആന്ത്രപ്പോളജിസ്റ്റാണ് റുട്ട്ഗ്രസ് (Rutgers) യൂണിവേഴ്സിറ്റിയിലെ ഹെലന്ഫിഷര്(Hellen Fisher) പ്രണയത്തിന് പിന്നിലുള്ള മസ്തിഷ്കത്തിന്റെ വഴിച്ചാലുകളെ കണ്ടെത്തുന്നതിനായി ഹെലന്നടത്തിയ പരീക്ഷണം രസകരമാണ്. Why w-e loe എന്ന പുസ്തകത്തിലൂടെ ഹെലന്തന്റെ പരീക്ഷണം വിവരിക്കുന്നുണ്ട്.

ഹെലന്തന്റെ പരീക്ഷണങ്ങള്ക്കായി തിരഞ്ഞെടുത്തത് ഒരു കൂട്ടം ഗാഢപ്രണയിതാക്കളെ തന്നെയായിരുന്നു. ഇവരെ ഓരോരുത്തരേയും കുറച്ച് സമയത്തേക്ക് അവര്പ്രണയിക്കുന്ന വ്യക്തിയുടെ ഫോട്ടോയിലേക്ക് നോക്കി ഇരിക്കാന്അനുവദിച്ചു. തുടര്ന്ന് പ്രണയ ചിന്തകള്മനസ്സില്നിന്നു മായ്ക്കാന്ചില കണക്കുകള്നല്കി.

അല്പനേരത്തിന് ശേഷം ഒട്ടും താല്പര്യമില്ലാത്ത ഒരു പരിചയക്കാരന്റെ ഫോട്ടോയാണ് നല്കിയത്. ഓരോ ഫോട്ടോയിലേക്കും നോക്കുമ്പോഴും മസ്തിഷ്കത്തില്ഉണ്ടാകുന്ന വ്യതിയാനങ്ങള്മാഗ്നറ്റിക്ക് റെസോണന്സ് ഇമേജിംഗ് (MRI) ഉപയോഗിച്ച് കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടിരുന്നു.
പ്രണയിക്കുന്ന ആളുടെ ചിത്രത്തിലേക്ക് നോക്കിയിരുന്ന കമിതാക്കളുടെ വെന്ട്രല്ടഗ്മെന്റ് ഏരിയാ, ന്യൂക്വിയസ് അക്യുബെന്സ് എന്നിവ കൂടുതല്പ്രവര്ത്തനക്ഷമമായിരുന്നുവെന്ന് കണ്ടെത്തി. കൊക്കെയിന്പോലുള്ള മയക്കുമരുന്നുകള്കഴിക്കുമ്പോള്ഉത്തേജിതമാകുന്ന അതേ മസ്തിഷ്ക ഭാഗങ്ങള്തന്നെയാണ് പ്രണയത്തിന് പിന്നിലെന്നും ഹെലെന്കണ്ടെത്തി.

പ്രണയമെന്നത് മാനസികമായ കീഴടങ്ങലിലേക്ക് എത്തിക്കുന്നതിന് പിന്നിലുള്ള മസ്തിഷ്ക്ക പ്രവര്ത്തനങ്ങളെ മുന്നിര്ത്തി പ്രണയമെന്നത് മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് തന്നെ പറയേണ്ടി വരും. ആദ്യ പ്രണയത്തെ മറക്കാന്കഴിയാത്തതും, ഇഷ്ടപ്പെട്ടു പോയതിനെ എന്ത് വിലകൊടുത്തും കൈക്കലാക്കാനും നമ്മെ പ്രേരിപ്പിക്കുന്നത് വെന്ട്രല്ടെഗ്മെന്റ് ഏരിയയും ന്യൂക്വിയസ് അക്യുബെന്സും കൂടിച്ചേര്ന്നാണ്.

ഈ രണ്ട് മസ്തിഷ്ക ഭാഗത്തിന് പുറമേ, കൗഡേറ്റ് ന്യൂക്ലിയസ് എന്ന മസ്തിഷ്ക ഭാഗവും പ്രണയാനുഭവങ്ങള്ക്ക് പിന്നില്പ്രവര്ത്തിക്കുന്നുണ്ടെന്ന് ഹെലന്പറയുന്നു. പ്രണയിക്കാനുള്ള പ്രേരണ നല്കുന്ന മസ്തിഷ്ക ഭാഗമാണ് കൗഡേറ്റ് ന്യൂക്ലിയസ്. അനുരാഗത്തിലേക്കു നമ്മെ കൊണ്ടെത്തിക്കുന്നതിനു പിന്നില്മസ്തിഷ്കത്തിലെ ന്യൂറോ ട്രാന്സ്മിറ്ററുകള്ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്.

പ്രണയത്തെ ആത്യന്തികമായി അനുഭൂതിയിലേക്ക് എത്തുക്കുന്നതിന് ഡോപ്പാമിന്എന്ന ന്യൂറോട്രാന്സ്മിറ്റര്വഹിക്കുന്ന പങ്ക് ചെറുതല്ല എന്ന് ആല്ബര്ട്ട് ഐന്സ്റ്റീന്യൂണിവേഴ്സിറ്റിയിലെ ന്യൂറോളജിസ്റ്റായ ലൂസി ബ്രൗണ്പറയുന്നു. കൗഡേറ്റ് ന്യൂക്ലിയസിനെ ഉത്തേജിപ്പിക്കുന്നത് ഈ ന്യൂറോട്രാന്സ്മിറ്ററാണ്.

ഡോപ്പാമിന്റെ പ്രവര്ത്തനം ലഹരി പദാര്ത്ഥത്തിന് സമാനമായ ഒന്നു തന്നെയാണെന്ന് പറയേണ്ടി വരും. വര്ഷങ്ങള്എത്ര കഴിഞ്ഞാലും ആദ്യ പ്രണയിനിയെ മറക്കാന്കഴിയാത്തതും, അതിനെ സംബന്ധിച്ചുള്ള ഓര്മ്മകള്വീണ്ടും വീണ്ടും മനസ്സിലേക്ക് കടന്നു വരുന്നതുമൊക്കെ ഡോപ്പാമിന്റെ പ്രവര്ത്തനം മൂലമാണ്.

അതുകൊണ്ട് ആദര്ശങ്ങളും മൂല്യങ്ങളും മാറ്റിവെക്കാനും എന്തിനേറെ കൊല്ലാനും, മരിക്കാനും മനുഷ്യന്തയ്യാറാകുന്നതിനും കാരണം തികച്ചും ജൈവീകമാണ്. അതുകൊണ്ട് പ്രണയത്തിന് വേണ്ടി ആത്മഹത്യ ചെയ്യുന്നവരെയോര്ത്ത് അത്ഭുതപ്പെടേണ്ട എന്ന് ലൂസി ബ്രൗണ്പറയുന്നു.

മനുഷ്യന്റെ പ്രണയത്തെ മനശാസ്ത്രപരമായി പല രീതിയില്വിശദീകരിക്കാന്കഴിയുമെങ്കിലും, അടിസ്ഥാനപരമായി മൂന്ന് വ്യത്യസ്ത ഘടകങ്ങളുടെ കൂട്ടായ്മയാണ് സ്നേഹവും പ്രണയവുമൊക്കെ. പ്രണയത്തെക്കുറിച്ച് നിരവധി പഠനങ്ങള്നടത്തിയിട്ടുള്ള ആളാണ് റോബര്ട്ട് സ്റ്റേണ്ബര്ഗ്.

അദ്ദേഹം തന്റെ ട്രയാങ്കുലര്തിയറി ഓഫ് ലവിലൂടെ ഈ ഘടകങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ശാരീരിക സാമീപ്യം (Intimacy), പരസ്പരധാരണയോട് കൂടിയ വിശ്വാസം(Commitment), ലൈംഗികപരമായ തൃഷ്ണ (Passion) എന്നിവയാണ് പ്രണയത്തെ മുന്നോട്ട് കൊണ്ട് പോകുന്ന ഘടകങ്ങള്. എന്നാല്ഈ ഘടകങ്ങളിലുണ്ടാകുന്ന പൊരുത്തക്കേടുകള്പ്രണയത്തിന്റെ തകര്ച്ചയിലേക്ക് നയിക്കാം.

സ്വന്തം പ്രണയിനിയുടെ സാമിപ്യം അടുത്തില്ലെങ്കില്പോലും, മറ്റൊരിണയെ തേടി പോവാതെ പ്രണയത്തെ മുന്നോട്ട് കൊണ്ടുപോകാന്കഴിയും. പരസ്പര ധാരണയോടു കൂടിയ വിശ്വാസത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.

എന്നാല്വിശ്വാസത്തിന്റെ അഭാവം, ശാരീരികമായ അസാന്നിദ്ധ്യം എന്നിവയൊക്കെ പ്രണയത്തിന്റെ തീവ്രതയെ കുറയ്ക്കുകയും, ബോധപൂര്വ്വമായി പ്രണയത്തില്നിന്നു പിന്മാറാന്നമ്മെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. ഇത്തരം തീരുമാനങ്ങളിലേക്ക് എത്തപ്പെടുന്നതിനു പിന്നില്വ്യക്തിപരവും സാമൂഹികപരവുമായ, ഒരുപാട് കാരണങ്ങള്ഉണ്ടാകാം.

എന്നാല് പ്രണയ തിരസ്കരണം നടക്കുമ്പോള് നാം മാനസികകമായി തകര്ന്നു പോകുന്നു. നിരാശയില് തുടങ്ങി ഒടുവില്ആത്മഹത്യയില്നാം എത്തിച്ചേരുന്നു. പ്രണയ നഷ്ടവുമായി പൊരുത്തപ്പെടുക എന്നത് വിഷമം പിടിച്ച സംഗതിയാണെന്ന് ഹെലന്പറയുന്നുണ്ട്. നാം എത്രയൊക്കെ ശ്രമിച്ചാലും പ്രണയ നഷ്ടം ഏല്പിച്ച മുറിവുകളില്നിന്നും കരകയറാന്അല്പം കാലതാമസം എടുക്കാം.

നാമൊക്കെ സ്നേഹിക്കുന്നതിനും, പ്രണയിക്കുന്നതിന് പിന്നിലുള്ള മസ്തിഷ്ക പ്രവര്ത്തനങ്ങള്വളരെ സങ്കീര്ണ്ണത നിറഞ്ഞതാണ്. ജൈവീകമായ വിശകലനങ്ങളില്മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നല്ല അത്. സാമൂഹികപരമായ ഒരുപാട് കാരണങ്ങള്ഓരോ വ്യക്തിയുടേയും പ്രണയത്തെ വ്യത്യസ്തമാക്കുന്നുണ്ട്.

പ്രണയം എന്നത് മരണത്തില്കലാശിക്കുന്ന ഒന്നാണെന്നുള്ള തരത്തിലുള്ള സംഭവങ്ങള്നമ്മുടെ ചുറ്റും അരങ്ങേറുമ്പോള്പ്രണയത്തിന് പിന്നിലുള്ള ശാസ്ത്രീയ വശങ്ങളെ മനസ്സിലാക്കുന്നത് കൂടുതൽ ഗുണം ചെയ്യുന്ന ഒന്നാണ്.

Back to Blog