Blog

വിവാഹശേഷം പ്രണയം എങ്ങോട്ട് പോകുന്നു?



Tuesday, 7th Apr, 2020

പ്രണയം നഷ്ടപ്പെടുന്നത്‌ എപ്പോഴാണ്‌? പ്രണയ വിവാഹങ്ങളുടെ ആയുസ്സ്‌ കുറഞ്ഞു വരുന്നത്‌ എന്തുകൊണ്ടാണ്‌? ദാമ്പത്യത്തിൽ പ്രണയത്തിന്‌ എത്രത്തോളം സ്ഥാനമുണ്ട്‌? ഇത്തരം കാര്യങ്ങളെ കുറിച്ച്‌ നമ്മളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വിഷയത്തിലേക്ക്‌ നമുക്കൊന്ന്‌ ഇറങ്ങിച്ചെല്ലാം.


രണ്ട്‌ വ്യക്തികളെ തമ്മിൽ ചേർത്ത്‌ വയ്ക്കുന്ന സുന്ദരമായൊരു സങ്കൽപമാണ്‌ വിവാഹം. അത്‌ പ്രണയ വിവാഹമായാലും അറേഞ്ച്ഡ്‌ മാര്യേജായാലും ശരി, വിവാഹത്തിന്‌ ശേഷം പ്രണയത്തിന്റെ തീവ്രത എത്രത്തോളമുണ്ടോ അത്രത്തോളം കുടുംബ ജീവിതവും മനോഹരമായിരിക്കും. ഒരാൾക്ക്‌ എതിർലിംഗത്തിൽപ്പെട്ട മറ്റൊരാളോട്‌ തോന്നുന്ന ഏറ്റവും പവിത്രമായ ഒരു വികാരമാണ്‌ പ്രണയം എന്ന്‌ പറയാം.

മനസ്സാകുന്ന താമരപ്പൊയ്കയിൽ പ്രണയമെന്ന നീലത്താമര വിടരാൻ അധികം സമയമൊന്നും വേണ്ട. പ്രഥമ ദ്യഷ്ടിയാലുള്ള പ്രണയവും പരസ്പരം കണ്ട്‌ പരിചയപ്പെട്ട്‌ അടുത്തറിഞ്ഞതിന്‌ ശേഷം മുള പൊട്ടുന്ന പ്രണയവും തമ്മിൽ അൽപം വ്യത്യാസമൊക്കെയുണ്ട്‌. ഏത്‌ രീതിയിലുള്ള പ്രണയമായാലും ശരി അതിന്റെ തീവ്രത ജീവിതത്തിലുടനീളം നില നിർത്താൻ സാധിക്കുമ്പോഴാണ്‌ പ്രണയത്തിന്റെ പവിത്രതയ്ക്ക്‌ തിളക്കം കൂടുന്നത്‌.


വിവാഹ ശേഷം പലപ്പോഴും താളാത്മകമായി ഒഴുകിക്കൊണ്ടിരുന്ന പ്രണയത്തിന്റെ ഗതി നഷ്ടപ്പെടുന്നു.ഇതിനെ പറ്റി കാര്യമായി ചിന്തിച്ചാൽ ഒരു കാര്യം ബോധ്യമാകും. വിവാഹത്തിന്‌ മുമ്പ്‌ പ്രണയച്ചിരുന്ന അവസ്ഥയും വിവാഹ ശേഷമുള്ള അവസ്ഥയും തമ്മിലുള്ള വ്യത്യാസം ഇവിടെ പ്രകടമാണ്‌ എന്നത്‌.

പലപ്പോഴും ദാമ്പത്യം ഒരു ഘട്ടം കഴിഞ്ഞാൽ അരോചകമായി ചിലർക്കെങ്കിലും തോന്നുന്നത്‌ പ്രണയത്തിന്റെ അഭാവം മൂലമാണ്‌ എന്ന സത്യം പലർക്കും മനസ്സിലാക്കാൻ കഴിയാത്തത്‌ ദൗർഭാഗ്യകരമാണ്‌. മെയ്ഡ്‌ ഫോർ ഈച്ച്‌ അദർ എന്ന സങ്കൽപം പലപ്പോഴും അടർന്ന്‌ വീഴുന്നത്‌ ദമ്പതികൾക്കിടയിൽ നഷ്ടപ്പെട്ട്‌ പോകുന്ന ഊഷ്മള പ്രണയത്തിന്റെ ഉറവ വറ്റുമ്പോഴാണ്‌.

ഈ ആധുനിക കാലഘട്ടത്തിൽ പലർക്കും സമയമില്ലാത്തതാണ്‌ എല്ലാത്തിന്റേയും മുഖ്യപ്രശ്നം. ആർക്കും ഒന്നിനും സമയമില്ല. ദിവസത്തിൽ 24 മണിക്കൂർ എന്നത്‌ തികയാതെ വരുന്നതായി പലരും തമാശ കണക്കെ പരാതിപ്പെടാറുണ്ട്‌. അതു കൊണ്ട്‌ ജീവിതത്തിൽ നിസ്സാരമെന്ന്‌ തോന്നുന്ന പല നല്ല കാര്യങ്ങൾക്കും സമയം കണ്ടെത്താൻ ആർക്കും സാധിക്കുന്നില്ല. ഭാര്യയോടും മക്കളോടുമൊത്ത്‌ തമാശ പറഞ്ഞിരിക്കാൻ, മടുപ്പിക്കുന്ന വിരസതയകറ്റാൻ ഒരു ഔട്ടിംഗ്‌ തുടങ്ങിയവയ്ക്കൊന്നും ആരും അധികം പ്രാധാന്യം നൽകാത്തതും ഒരു പക്ഷെ ഈ സമയ ക്കുറവ്‌ എന്ന വില്ലൻ കാരണമാണ്‌.

പ്രണയിച്ച്‌ വിവാഹം ചെയ്തവർ വർഷങ്ങൾക്ക്‌ ശേഷം എപ്പോ ഴെങ്കിലും തങ്ങളുടെ പൂർവ്വകാല പ്രണയത്തിന്റെ മധുരസുന്ദരനിമിഷങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചിട്ടുണ്ടോ? ആ നിമിഷങ്ങ ളിൽ നിങ്ങൾ അനുഭവിച്ച അനുഭൂതികൾ വിവാഹത്തിനും വളരെ നാളുകൾക്ക്‌ ശേഷം അതേ തിവ്രതയോടു കൂടി വീണ്ടും അനു ഭവിക്കാൻ സാധിക്കുന്നുവെങ്കിൽ തീർച്ചയായും നിങ്ങളുടെ ദാമ്പത്യം മനോഹരമായി തന്നെ തുടർന്ന്‌ പോകുന്നു എന്ന്‌ വിശ്വ സിക്കാം.

ദാമ്പത്യത്തിൽ സ്നേഹ പ്രകടനങ്ങൾക്ക്‌ വളരെയ ധികം സ്ഥാനമുണ്ട്‌. പ്രണയിക്കുമ്പോഴുണ്ടാ യിരുന്ന അതേ വികാര തീവ്രതയോടു കൂടി പരസ്പരം സ്നേഹം പ്രകടിപ്പിക്കാൻ നിങ്ങൾ ശ്രമിച്ചു നോക്കൂ. അത്‌ നിങ്ങൾക്ക്‌ തരുന്ന അനുഭൂതി വിവരണാതീതമാണ്‌.

കുട്ടികൾ ജനിക്കുന്നതോടു കൂടി ജീവിതത്തെ വളരെ ഗൗരവപൂർവ്വം സമീപിക്കുന്നു മിക്കവരും. എന്തിനാണ്‌ കൂടുതൽ ബലം പിടുത്തം എന്ന്‌ മനസ്സിലാക്കാൻ സാധിക്കുന്നില്ല. കുഞ്ഞുങ്ങൾ ഉണ്ടാവുന്നത്‌ ജീവിതത്തെ സുന്ദരമായ മറ്റൊരു ഘട്ടത്തിലേക്ക്‌ നയിക്കുന്നു എന്ന വസ്തുത മനസ്സിലാക്കി ദമ്പതിമാർ പരസ്പര പ്രണയത്തിന്റെ പ്രായോഗിക വശങ്ങൾക്ക്‌ ഒട്ടും മങ്ങലേൽപ്പിക്കരുത്‌.

നിങ്ങൾ പ്രണയിക്കുന്നത്‌ കണ്ട്‌ വളരുന്ന കുട്ടികൾ അവരുടെ ജീവിതത്തിലും പ്രണയത്തിന്റെ മാസ്മരികത കണ്ടെത്താൻ ശ്രമിക്കുന്നതി ലൂടെ അവരുടെ ജീവിതവും ആനന്ദലഹരിയിൽ ആറാടും. മക്കൾക്ക്‌ എല്ലാ അർത്ഥത്തിലും മാത്യകയാകേണ്ട മാതാപിതാക്കൾ പ്രണയത്തിന്റെ കാര്യത്തിലും മികച്ചൊരു മാത്യകയാകാൻ സാധിക്കുന്നത്‌ അവർക്ക്‌ നൽകാവുന്ന ഏറ്റവും മികച്ച സമ്മാനമാകും. ഒരിക്കലും മറ്റുള്ളവരെ കണ്ട്‌ പഠിക്ക്‌ എന്ന്‌ പറയാതെ, പകരം ഞങ്ങളെ കണ്ട്‌ പഠിക്ക്‌ എന്ന്‌ പറയാൻ എല്ലാ മാതാപിതാക്കൾക്കും സാധിക്കണം.

വിവാഹത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാൽ ലൈംഗികതയോട്‌ പലർക്കും വിമുഖത തോന്നാറുണ്ട്‌. കുട്ടികളൊക്കെ ആയതിന്‌ ശേ ഷം ഇനി ഇതിന്റെയൊന്നും ആവശ്യമില്ല എന്ന്‌ ചിന്തിക്കുന്നവരും നിരവധിയാണ്‌. എന്നാൽ അവർ ഒരു കാര്യം മനസ്സിലാക്കുന്നില്ല. ഭാര്യാ ഭർത്യ ബന്ധത്തിന്റെ തീവ്രത കൂട്ടാൻ ലൈംഗികതയ്ക്ക്‌ വളരെയധികം കഴിവുണ്ട്‌.

അതിന്‌ പ്രായമൊന്നും തടസ്സമല്ല. പങ്കാളികൾ തമ്മിലുള്ള ശാരീരിക പൊരുത്തത്തിന്റെ ഔന്നത്യം ലൈംഗികതയിലൂടെ പൂർത്തീകരിക്കപ്പെടുന്നു. ലൈംഗികത യിൽ പങ്കാളിയുടെ ഇഷ്ടത്തിന്‌ മുൻതൂക്കം നൽകുന്നത്‌ മികച്ച ലൈംഗികതയ്ക്ക്‌ സഹായകമാകുന്നു.

ഇണക്കങ്ങളും പിണക്കങ്ങളും ദാമ്പത്യത്തിൽ സ്വാഭാവികമായ സംഗതികളാണ്‌. എന്നാൽ പ്രണയം നിലനിൽകുന്ന ദമ്പതികളിൽ കലഹത്തിനുള്ള സാധ്യത കുറയുന്നു. ഇത്‌ കുടുംബങ്ങളിലുള്ള പ്രശ്നങ്ങൾക്ക്‌ എളുപ്പത്തിൽ പരിഹാരം കാണാൻ സാധിക്കുന്നു. ചില പഠനങ്ങൾ തെളിയിക്കുന്നത്‌ ദമ്പതികളിലെ പ്രണയം രോഗ പ്രതിരോധ ശേഷി കൂട്ടാൻ സഹായകമാണ്‌ എന്ന്‌. വിവാഹ ശേഷം പ്രണയത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.

പങ്കാളികൾ തമ്മിലുള്ള പരസ്പര വിശ്വാസം ഊട്ടി യുറപ്പിക്കാൻ പ്രണയത്തിന്റെ മാസ്മരികതയിലൂടെ സാധിക്കും എന്നുള്ള വസ്തുത ദമ്പതികൾ പരസ്പരം മനസ്സിലാക്കണം. വിശ്വാസം തിവ്രമായാലേ അത്‌ ബന്ധത്തിന്റെ ആഴത്തിന്‌ കാരണമാകൂ. ഭാര്യയ്ക്കും ഭർത്താവിനും അവരവരുടേതായ സ്ഥാനം ദാമ്പ ത്യത്തിൽ കൽപിച്ചിട്ടുണ്ട്‌. അതിനാൽ ഒരാൾ വലുത്‌ മറ്റേയാൾ ചെറുത്‌ എന്ന ചിന്തയ്ക്ക്‌ ഇവിടെ യാതൊരു പ്രസക്തിയുമില്ല എന്ന സത്യം മനസ്സിലാക്കി പങ്കാളികൾ പെരുമാറുക. ദാമ്പത്യ ത്തിന്റെ ആദ്യ നാളുകളിൽ തന്നെ പങ്കാളികൾ പരസ്പരം എല്ലാ കാര്യങ്ങളും ചോദിച്ചും പറഞ്ഞും മനസ്സിലാക്കിയിരിക്കുന്നത്‌ മികച്ച ദാമ്പത്യത്തിന്‌ വളരെയധികം സഹായകമാണ്‌.

വാക്ക്‌ പാലിക്കേണ്ടത്‌ ദാമ്പത്യത്തിൽ അത്യന്താ പേക്ഷിതമാണ്‌. അത്‌ ഭർത്താവായാലും ശരി, ഭാര്യയായാലും ശരി. അഥവാ എപ്പോഴെങ്കിലും വാക്ക്‌ പാലിക്കാൻ സാധിക്കാതെ വന്നാൽ മാപ്പ്‌ ചോദിക്കാനും അത്‌ ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം.വൈവാഹിക ബന്ധത്തിലെ ഏറ്റവും വലിയ ശത്രു വാണ്‌ അവിഹിത ബന്ധങ്ങൾ.

വിവാഹത്തിന്‌ ശേഷം ഭാര്യയും ഭർത്താവും മറ്റ്‌ ബന്ധങ്ങളിലേക്ക്‌ തിരിയുന്നത്‌ ഇണകൾക്കിടയിൽ നഷ്ടപ്പെട്ട്‌ പോകുന്ന പ്രണയം മൂലമാണ്‌. ദമ്പതികൾക്കിടയിൽ പ്രണയം നിലനിൽക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എപ്പോഴും പുതുമ നില നിർത്താൻ നോക്കുക എന്നാണ്‌. സ്വച്ഛന്ദമായി ഒഴുകുന്ന ജീവിത ത്തിനിടയിൽ ഇടയ്ക്ക്‌ പ്രണയം നഷ്ടപ്പെട്ട്‌ പോകാൻ സാധ്യതയുണ്ടെങ്കിലും, അത്‌ വീണ്ടെടുക്കാൻ ഇണകൾ പരസ്‌ പരം വിചാരിച്ചാൽ സാധിക്കും.

വിവാഹം കഴിഞ്ഞാൽ പ്രണയത്തിനെന്ത്‌ സ്ഥാനമെന്ന്‌ വിചാരിക്കുന്നവർ ധാരാളമാണ്‌. അത്തരം ആളുകൾ ഒരു കാര്യം മനസ്സിലാക്കുന്നില്ല. പ്രണയം ദാമ്പത്യത്തെ വളരെയധികം മനോ ഹരമാക്കുന്നു എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെട്ട്‌ പോകു ന്നു. വിവാഹം സ്വർഗത്തിൽ വെച്ച്‌ നടക്കുന്നു എന്ന പഴമൊഴി ഒരു പക്ഷെ ഉയിർക്കൊണ്ടത്‌ പ്രണയം വിവാഹത്തെ കൂടുതൽ സുന്ദരമാക്കും എന്ന സത്യം മുന്നിൽ കണ്ട്‌ കൊണ്ടാകും. ഭാര്യാ ഭർത്യ ബന്ധത്തിന്റെ ഔപചാരികത തിരുത്തി കുറിക്കാൻ പ്രണ യമെന്ന സങ്കൽപത്തിന്‌ സാധിക്കുന്നതും അതു കൊണ്ടാണ്‌. അതിനാൽ ജീവിതത്തിലുടനീളം പ്രണയത്തിന്‌ സ്ഥാനം നൽകുക. നിങ്ങളുടെ ജീവിതം സുന്ദരമായിരിക്കട്ടെ എല്ലായ്പ്പോഴും.

Back to Blog