Blog

ദാമ്പത്യത്തിലും പ്രണയം മായാതിരിക്കാൻ



Tuesday, 7th Apr, 2020

ദാമ്പത്യം രണ്ടു വർഷം പഴകിയതാണെങ്കിലും, ഇരുപതു വർഷം പഴകിയതാണെങ്കിലും എന്നും ഒരേ പോലെ ആവർത്തിക്കുന്ന ദിനചര്യകളും വീട്ടുചുമതലകളും മാത്രമായി മാറരുത്. റൂട്ടീൻ ലൈഫ് മാത്രമായി ജീവിതം മാറുമ്പോഴാണ് ബോറടിക്കുന്നത്. അപ്പോൾ ജീവിതത്തിന്റെ റൊമാൻസ് നഷ്ടമാകും. ബന്ധം വിരസമായിത്തീരും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഭാര്യാഭർത്താക്കൻമാർ ബോധപൂർവം ശ്രദ്ധിക്കണം. ദാമ്പത്യത്തിലെ അടുപ്പം കൂട്ടാനും കാൽപനികത എക്കാലവും മായാതെ കാത്തുസൂക്ഷിക്കാനും ചില കാര്യങ്ങൾ ജീവിതത്തിൽ ശീലമാക്കാം.

1. വിവാഹജീവിതത്തിന്റെ ആദ്യ കാലത്ത് ചെലവഴിച്ചിരുന്നതു പോലെ ഒരു റൊമാന്റിക് ഈവനിങ് ഒരുമിച്ചു ചെലവിട്ടു നോക്കൂ. അൽപം ദൂരെയുള്ള സ്ഥലം തിരഞ്ഞെടുക്കാം. പ്രണയ കാലത്തെ പോലെ ഇത്തിരി പരസ്യമായിത്തന്നെ പങ്കാളിയോടുള്ള പ്രണയം പ്രകടിപ്പിക്കാം. ഒരുമിച്ചു കൈ കോർത്തു പിടിച്ച് നടക്കാം. മാസത്തിലെ മൂന്ന് നാലു ദിവസമെങ്കിലും ദമ്പതികൾ ഒന്നിച്ച് യാത്ര പോകാനോ ഒന്നിച്ചു നേരം ചെലവിടാനോ മാറ്റി വച്ചാൽ നന്ന്. വർഷത്തിലൊരിക്കൽ ഒരു റൊമാന്റിക് വെക്കേഷൻ ഒന്നിച്ചു ചെലവഴിക്കണം.

2. പ്രണയകാലത്ത് പങ്കാളിയെ ആകർഷിക്കാനായി, പങ്കാളിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം ധരിക്കാനും അണിഞ്ഞൊ രുങ്ങാനുമൊക്കെ ഏറെ നേരം ചെലവിട്ടിരുന്നില്ലേ? ഇഷ്ടപ്പെട്ട പെർഫ്യൂം, ഇഷ്ടപ്പെട്ട നിറം... പിന്നീട് ഇത്തരം കാര്യങ്ങളിലെല്ലാം ശ്രദ്ധ പോയെന്നിരിക്കും. പരസ്പരമുള്ള ആകർഷണം മായാതെ കാത്തുസൂക്ഷിക്കാൻ ശ്രദ്ധി ക്കാം. കാരണം, ദാമ്പത്യ ജീവിതത്തിൽ ഈ ആകർഷണം ഏറെ പ്രധാനമാണ്. പങ്കാളിയുടെ കണ്ണിൽ സുന്ദരനും സുന്ദരിയും ആയിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണം. ആകർഷകമായി വസ്ത്രം ധരിച്ച് ഒരുങ്ങാനും ശരീരത്തിന്റെ ഫിറ്റ്നസ് നിലനിർത്താനും മറക്കാതിരിക്കുക.

നന്നായി ഒരുങ്ങി പ്രിയപ്പെട്ട വേഷമണിഞ്ഞെത്തുമ്പോൾ മനസ്സിൽ തട്ടുന്ന കോംപ്ലിമെന്റ് പങ്കാളിക്കു നൽകാൻ മറക്കരുത്. നല്ല ഡ്രസിന്, നല്ല ഹെയർ സ്റ്റൈലിന് ഒക്കെ അഭിനന്ദനവാക്കുകൾ പറയുക.

3. ജീവിതത്തിലെ എക്സൈറ്റ്മെന്റ് നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുക. രണ്ടുപേർക്കും ആവേശമുണർത്തുന്ന പുതുമയുള്ള കാര്യങ്ങൾ ചെയ്യാം. എന്നും വീട്ടിലാണ് രാത്രി ഭ ക്ഷണമെങ്കിൽ ഇടയ്ക്ക് നല്ലൊരു റസ്റ്ററന്റി ൽ ‍ഡിന്നർ കഴിക്കാൻ പോകാം. ഒന്നിച്ച് സംഗീത നിശകൾക്കു പോകാം. അമ്യൂസ്മെന്റ് പാർക്കിലേക്കുള്ള സന്ദർശനം പ്ലാൻ ചെയ്യാം. അല്ലെങ്കിൽ പങ്കാളിക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവം പാചകം ചെയ്ത് വീട്ടിൽ തന്നെ ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കി നോക്കൂ. പങ്കാളി പോകാനാഗ്രഹിക്കുന്ന ഡ്രീം െഡസ്റ്റിനേഷനിലേക്ക് വെക്കേഷൻ യാത്ര പോകാനുള്ള ടിക്കറ്റ് സർപ്രൈസ് ആയി സമ്മാനിക്കാം. നിങ്ങളുെട പ്രണയകാലത്ത് പോയിരുന്ന റൊമാന്റിക് സ്ഥലത്തോ റസ്റ്ററന്റിലോ വീണ്ടും ഒരിക്കൽ കൂടി പോകുന്നതും കൗതുകകരമായിരിക്കും. കുട്ടികളെ വീട്ടിലാക്കിയിട്ട് ദമ്പതികൾ തനിയെ ഒരിക്കൽക്കൂടി പോകുന്നത് പഴയ ഫീൽ വീണ്ടെടുത്തു തരും.

4. ദാമ്പത്യബന്ധത്തിലെ അടുപ്പം മനോഹരമാക്കുന്നതിൽ ഗിഫ്റ്റുകൾക്ക് ചെറുതല്ലാത്ത സ്ഥാനമുണ്ട്. നിങ്ങൾ വലിയ പണം മുടക്കി വാങ്ങിയെന്നതല്ല സമ്മാനങ്ങളുടെ സവിശേഷത. പങ്കാളിക്കായി ഒാർത്ത് സമയം ചെലവഴിച്ച് പ്രിയപ്പെട്ട സമ്മാനം വാങ്ങി എന്നതാണ്. ഗിഫ്റ്റ് നൽകാൻ ബർത്ത്ഡേ വരാൻ വേണ്ടി കാത്തിരിക്കേണ്ട. യാത്രകൾ പോയിവരുമ്പോഴും മറ്റും പങ്കാളിക്കായി െകാച്ചു കൊച്ചു സമ്മാനങ്ങൾ നൽകാം.

അമിതമായി പണം ചെലവഴിക്കണമെന്നില്ല. പങ്കാളിയിഷ്ടപ്പെടുന്ന ക്യൂട്ട് ആയ െചറിയ സമ്മാനങ്ങളായാലും മതി. ഈ സമ്മാനങ്ങൾ നാളത്തേക്കുള്ള ഒാർമകളാണ്. സമ്മാനങ്ങളെ വിലമതിക്കാനും മനസ്സു വേണം, സ്നേഹത്തോടെ നൽകിയ സമ്മാനം അലസമായി ഇടുകയോ നശിപ്പിക്കുകയോ ചെയ്യരുത്.

5. കൊച്ചു കാര്യങ്ങൾ പോലും സ്നേഹത്തോടെയും നന്ദിസൂചകമായും ഓർത്ത് പറയുന്നത് ശീലമാക്കാം. പങ്കാളി നിങ്ങൾക്കും കുടുംബത്തിനുമായി എ ന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്. ഭാര്യ ചെയ്യുന്ന വീട്ടുജോലികൾക്ക് പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടാതെ പോകാറുണ്ട്. അതുപോലെ, തിരക്കിനിടയിൽ ഭർത്താവിനു തോന്നാം ഭാര്യ തനിക്കു വേണ്ടത്ര കെയർ തരുന്നില്ലെന്ന്. രണ്ടു പേരും പരസ്പരം ആഗ്രഹിക്കുന്ന കെയർ നൽകണം.സ്നേഹം ഒരു കൊടുക്കൽ വാങ്ങലാണെന്നത് മറക്കാതിരിക്കുക. വസ്ത്രങ്ങൾ തേച്ചു തരികയും കുട്ടികളെ ഹോംവർക്ക് ചെയ്യിക്കുകയും മുറി അടുക്കിവൃത്തിയാക്കുകയും ഒക്കെ ചെയ്യുമ്പോൾ നല്ല വാക്കു പറഞ്ഞ് അഭിനന്ദിക്കാം. ഗ്രാറ്റിറ്റ്യൂഡ് പ്രകടിപ്പിക്കുന്നത് ജീവിതശീലം തന്നെയാക്കാം. കൊച്ചു പ്രശ്നങ്ങൾ വരുമ്പോൾ പഴയ നല്ല കാര്യങ്ങൾ ഒറ്റയടിക്ക് മറക്കുന്ന ചിലരുണ്ട്. ഇതു നല്ലതല്ല. പങ്കാളി നിങ്ങൾക്കായി ചെയ്തിരിക്കുന്ന നല്ല കാര്യങ്ങളെയും പിന്തുണയെയും എന്നും വിലമതിക്കുക.

6. പ്രഭാതങ്ങളിൽ തിരക്കിട്ട് ജോലികളിലേക്കു കടക്കാതെ ഒന്നിച്ചു കുറച്ച് സമയം ചെലവഴിക്കാം. ഒന്നിച്ചുണരാം. കിട ക്കയിൽ വർത്തമാനം പറഞ്ഞ് ഇത്തിരിനേരം ചെലവഴിക്കുക. ഇതിനായി നിങ്ങൾക്ക് എഴുന്നൽക്കേണ്ട സമയത്തെക്കാൾ 10– 15 മിനിറ്റ് നേരത്തേ എണീക്കുന്നതു ശീലമാക്കുക. ദിവസവും പതിവായി ഭാര്യയാണ് കോഫി ഉണ്ടാക്കുന്നതെങ്കിൽ ഇടയ്ക്കു ഭർത്താവ് കോഫിയുണ്ടാക്കി ഭാര്യയ്ക്കു െകാടുക്കുക. ഒന്നിച്ചു കോഫി കുടിക്കാം.

7. സ്പർശനത്തിന് അടുപ്പം കൂട്ടാനുള്ള മാന്ത്രികവിദ്യയുണ്ടെന്നതു മറക്കാതിരിക്കുക. എത്ര വലിയ പിണക്കത്തിലായാലും സ്നേഹത്തോടെ ഒന്നു കയ്യിൽ തൊട്ടാൽ പിണക്കം അലിഞ്ഞു പോകില്ലേ? കിടപ്പറയിലെ ശാരീരിക അടുപ്പം മാത്രമല്ല, പങ്കാളി ആഗ്രഹിക്കുന്നത്. അല്ലാത്ത സമയത്തും സ്നേഹപ്രകടനങ്ങളിലൂടെ നിങ്ങൾക്കിടയിെല ബോണ്ട് ഉറപ്പിക്കാം. ഇ ടയ്ക്ക്, പങ്കാളി പ്രതീക്ഷിക്കാത്ത ചില നേരത്ത് സർപ്രൈസ് കിസ്സുകൾ സമ്മാനിച്ചു നോക്കൂ. നിങ്ങൾ രണ്ടു േപരും മാത്രമുള്ള പ്രണയം നിറഞ്ഞ നിമിഷങ്ങളെ ഇ ത്തരം സ്പർശനങ്ങൾ ഏറ്റവും ഹൃദ്യമാക്കും. സ്ത്രീകളാണ് കൂടുതലും ഇത്തരം സ്നേഹലാളനം ആഗ്രഹിക്കുന്നത്. വയ്യാതിരിക്കുന്ന സമയങ്ങളിൽ ഒന്നു തലോടുന്ന സാമീപ്യമായി അരികിലുണ്ടാകാനും കഴിയണം.


8. ഒാരോ ദിവസവും ജീവിതത്തിന്റെ പതിവ് ചിട്ടയിൽ മാത്രമാണോ മുന്നോട്ടു പോകുന്നത്? രണ്ടു േപരും ജോലി കഴിഞ്ഞു വൈകിട്ടെത്തി. പിന്നെ, വീട്ടുജോലികളുെടയും കുട്ടികളെ ഹോംവർക്ക് ചെയ്യിക്കുന്നതിന്റെയും തിര ക്കുകൾ, അടുക്കളജോലികൾ.... ഈ ദിനചര്യയ്ക്കിടെ പങ്കാളിക്കായി കുറച്ചു നേരം നീക്കി വയ്ക്കണം. ‘ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു’വെന്ന് ചോദിക്കാൻ പലപ്പോഴും മറന്നു പോകുന്നുണ്ട്. എന്തെങ്കിലും തരത്തിൽ ടെൻഷനടിച്ചോ മാനസികമായി തളർന്നോ പങ്കാളിയെ കണ്ടാൽ സ്നേഹത്തോടെ തിരക്കാൻ കഴിയണം. മനസ്സിന്റെ ക്ഷീണത്തെ മറക്കാനുള്ള എനർജി പകരാൻ പ്രോൽസാഹനം നിറഞ്ഞ വാക്കുകളിലൂടെ കഴിയും. ഉള്ളു തുറന്നു സംസാരിക്കാനും ക്ഷീണിക്കുമ്പോൾ തോളത്തു തല ചായ്ക്കാനും നിങ്ങൾ അരികിലുണ്ടാകണം.

9. ഏതു ബന്ധത്തിലും വാക്കുകൾ കൊണ്ട് നൽകുന്ന ഉറപ്പാണ് അതിന്റെ ആഴം കൂട്ടുന്നത്. ദാമ്പത്യത്തിൽ പ്രത്യേകിച്ചും പങ്കാളി അത് ആഗ്രഹിക്കുന്നുണ്ട് ‘ഞാൻ നിന്നെ ഏറെ സ്േനഹിക്കുന്നു’വെന്ന് മറ്റേയാൾ പറഞ്ഞു കേൾക്കാൻ. സ്വകാര്യ നിമിഷങ്ങളിൽ മാത്രമല്ല, പങ്കാളി വെറുതെ അരികിൽ നിൽക്കുമ്പോൾ പോലും ‘െഎ ലവ് യൂ’ എന്ന് കാതിൽ മന്ത്രിക്കാം. സ്നേഹം എപ്പോഴും വാക്കുകളിലൂടെയുള്ള ഉറപ്പ് ആഗ്രഹിക്കുന്നു. നിങ്ങൾ പങ്കാളിയെ എത്ര സ്േനഹിക്കുന്നുവെന്നു പറയാൻ വിട്ടു പോകരുത്.

10. ഒരുമിച്ചു സമയം ചെലവഴിക്കുന്നതു പോലെ തന്നെ പ്രധാനമാണ് അത്യാവശ്യം വേണ്ട സ്വകാര്യതയും സ്പേസും മറ്റേയാൾക്കു നൽകേണ്ടതും. കാരണം, പങ്കാളികൾ ഇരുവരും വ്യക്തിയെന്ന നിലയിൽ സ്വകാര്യമായ സ്പേസും ആഗ്രഹിക്കുന്നുണ്ട്. ആ സ്വകാര്യത പങ്കാളിക്ക് നൽകാനും ശ്രദ്ധിക്കണം. ഭാര്യയും ഭർത്താവും ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളാകണം. സ്നേഹം വീർപ്പുമുട്ടലായി അനുഭവപ്പെടരുത്.

പങ്കാളിയുടെ എല്ലാ കാര്യങ്ങളിലും അനാവശ്യമായി ഇടപെടാൻ ശ്രമിക്കുന്നവരുണ്ട്. എല്ലാത്തിനെയും സംശയദൃഷ്ടിയോടെ നോക്കാൻ ശ്രമിക്കുന്നതും അമിതമായ പൊസസീവ്നെസും ബന്ധത്തിൽ വിള്ളലുണ്ടാക്കും.രണ്ടുപേരുടെയും ഇഷ്ടങ്ങൾ, ഹോബികൾ, ഡ്രീംസ്, കരിയർ ഇവ ഒക്കെ പരസ്പരം ബഹുമാനിക്കാനും മറക്കരുത്. കഴിയുന്നത്ര പ്രോത്സാഹനം അങ്ങോട്ടുമിങ്ങോട്ടും നൽകുക. സ്വകാര്യമായി ചെലവഴിക്കാനായി കുറച്ചു സമയം പ്രത്യേകം നീക്കി വയ്ക്കുന്നതു നല്ലതാണ്.

Back to Blog