Blog

പ്രണയം: ഒഴിവാക്കേണ്ട കാര്യങ്ങൾ



Sunday, 5th Apr, 2020

ജീവിതത്തിലേക്ക് മറ്റൊരാൾ കടന്നു വരുന്ന സാഹചര്യമാണ് വിവാഹം. പ്രണയമായാലും ലിവിങ് റിലേഷനായാലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഏറെ നാളായി ഒറ്റപ്പെട്ടു പോയ ജീവിതത്തിലേക്കായിരിക്കും ചിലപ്പോൾ മറ്റൊരാൾ കടന്നു വരുന്നത്. അങ്ങനെയുള്ള ബന്ധങ്ങളിൽ നിർബന്ധമായും പിന്തുടരേണ്ട ഒരു നിയമമുണ്ട്. ഒറ്റയ്ക്കു ജീവിക്കുമ്പോൾ ശീലിച്ച ചില കാര്യങ്ങള്‍ ഒഴിവാക്കുക എന്നതാണിത്. ബന്ധത്തിന്റെ സുഖമമായ മുന്നോട്ടു പോക്കിനു വേണ്ടി ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

ഏകാന്തതയോട് പ്രണയം വേണ്ട

ഒറ്റയ്ക്കിരിക്കുന്നത് ഒരു ശീലമാക്കുന്ന മനുഷ്യരുണ്ട്. പല കാര്യങ്ങളും ചിന്തിച്ച് സ്വയം സമയം ചിലവഴിക്കുന്നവര്‍. ചിലപ്പോൾ സ്വപ്നങ്ങൾ കാണും, മറ്റു ചിലപ്പോൾ സ്വയം വിലയിരുത്തും. ഒറ്റയ്ക്കുള്ള ജീവിതത്തിൽ ഇതൊരു ശീലമായി കൂടെ കൂടും. ആത്മപരിശോധനയ്ക്ക് ഇത് വളരെ നല്ലതാണെങ്കിലും ബന്ധങ്ങളുടെ വളർച്ചയ്ക്ക് തടസമാണിത്. അതിനാൽ ഒരുപാട് സമയം ഇങ്ങനെ ചിലവിടുന്നത് അവസാനിപ്പിക്കണം. പങ്കാളിയോടൊപ്പം കൂടുതൽ സമയം മാറ്റി വയ്ക്കണം.


ഒറ്റയ്ക്കുള്ള യാത്രകൾ അത്ര സുഖമല്ല

ഒറ്റപ്പെട്ട ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന വിനോദമാണ് യാത്രകൾ. ഒറ്റയ്ക്കു ശീലിച്ച ഈ യാത്രകൾ ചിലപ്പോൾ ഒരു ലഹരിയായി മാറിയിട്ടുണ്ടാകും. ജീവിതത്തിൽ മറ്റൊരാൾ വന്നാലും ഈ ലഹരി ഒഴിവാക്കാൻ ചിലർക്കു സാധിക്കാതെ വരും. എന്നാൽ ഇതു മാറ്റിവച്ച് പങ്കാളിയോട് ഒപ്പമുള്ള യാത്രകൾക്ക് പ്രാധാന്യം നൽകണം. പതിയെ അതൊരു ലഹരിയായി മാറ്റണം.


ആശ്രയിക്കാം, കരുതലാകാം

എല്ലാ കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യാൻ ഇഷ്ടപ്പെടുന്നവരുണ്ട്. പങ്കാളി ജീവിതത്തിൽ വന്നാലും ഒന്നിനും ആശ്രയിക്കാൻ ഇവർ തയാറാകില്ല. എന്നാൽ പങ്കാളിയെ ആശ്രയിക്കുകയും സഹായിക്കുകയും ചെയ്യണം. ബന്ധങ്ങള്‍ ശക്തമാകാൻ ഇത് അനിവാര്യമാണ്. പങ്കാളി തന്റെ സ്വാതന്ത്രമില്ലാതാക്കുമെന്ന ഭയം ഒരിക്കലും മനസ്സിൽ സൂക്ഷിക്കരുത്.

Back to Blog